ചെന്നൈ: തമിഴ്നാട്ടിൽ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടി.വി.കെ) സർക്കാറിന്റെ മന്ത്രിസഭ വിപുലീകരണം വ്യാഴാഴ്ച. രാവിലെ പത്തിന് ലോക്ഭവനിൽവെച്ച് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് അടക്കമുള്ള സഖ്യകക്ഷികളുടെ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.
മേയ് പത്തിനാണ് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ പത്തു മന്ത്രിമാർ അധികാരമേറ്റത്. പിന്നീട് 25 അണ്ണാ ഡി.എം.കെ വിമത എം.എൽ.എമാരുടെയും കോൺഗ്രസ്, വി.സി.കെ, ഇടതുകക്ഷികൾ എന്നിവയുടെയും സഹായത്തോടെ 234 അംഗ നിയമസഭയിൽ 144 അംഗങ്ങളുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടി. മന്ത്രിസഭ വിപുലീകരണത്തിൽ അണ്ണാ ഡി.എം.കെ വിമതർക്ക് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ടി.വി.കെക്ക് മൊത്തം 26 മന്ത്രിമാരുണ്ടാവുമെന്നും പറയപ്പെടുന്നു.
കോൺഗ്രസിന് രണ്ട് മന്ത്രി പദവികൾ ലഭിക്കും. കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ, മേലൂർ എം.എൽ.എ വിശ്വനാഥൻ എന്നിവരെ മന്ത്രിപദവിയിലേക്ക് കോൺഗ്രസ് ഹൈകമാൻഡ് ശിപാർശ ചെയ്തു. ഇതോടെ 59 വർഷത്തിനുശേഷം ഇതാദ്യമായിരിക്കും തമിഴ്നാട്ടിൽ കോൺഗ്രസിന് പങ്കാളിത്തമുള്ള സർക്കാർ രൂപംകൊള്ളുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.