തമിഴ്നാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റക്ക് മത്സരിക്കുമെന്ന് തമിഴ് വെട്രി കഴകം പ്രസിഡന്‍റ് വിജയ്. ഒരു സഖ്യ കക്ഷിക്കൊപ്പവും ചേരാതെ തന്നെ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുമെന്നും വിജയ് പറഞ്ഞു. ഇന്ത്യ ടു ഡേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് മുമ്പായാലും ശേഷമായാലും തമിഴ് വെട്രി കഴകം ഇന്ത്യ ബ്ലോക്കിലോ എൻ.ഡി.എക്കൊപ്പമോ ചേരില്ല. കേവല ഭൂരിപക്ഷം നേടി സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുമെന്നും വിജയ് പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ പണം നൽകി വോട്ടർമാരെ കൈയിലെടുക്കാൻ ശ്രമിച്ചേക്കും. എന്നാലും ആളുകൾ തങ്ങൾക്കൊപ്പം തന്നെ ആയിരിക്കുമെന്ന് വിജയ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്തുടനീളം തങ്ങൾക്ക് രാഷ്ട്രീയ റാലികൾക്ക് അനുമതി നിഷേധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിന് എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തലുള്ള സർക്കാറിനെ വിമർശിച്ചു.
മറ്റ് പാർട്ടികൾക്ക് റാലി നടത്താൻ അനുമതി നൽകുമ്പോൾ തനിക്ക് മാത്രം അനുമതി നിഷേധിക്കുകയാണെന്നും താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റാണോ എന്നും വിജയ് ചോദിച്ചു.
സേലത്ത് നടന്ന തമിഴ് വെട്രി കഴകത്തിന്‍റെ റാലിക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയും പ്രവേശന പാസ് ഏർപ്പെടുത്തുകയും ചെയ്ത സർക്കാർ നടപടിയുടെ പശ്ചാത്തലത്തിലാണ് വിജയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.