ഹാനോയ്: വിയറ്റ്നാമിൽ വിനോദയാത്രക്കിടെയുണ്ടായ ബോട്ട് ദുരന്തത്തിൽ രക്ഷപ്പെട്ട 16 പേർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചതായി എംബസി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച വിയറ്റ്നാമിലെ പ്രമുഖ വിനോദസഞ്ചാര ഇടമായ ഫു ക്വാക് ദ്വീപിന് സമീപമുണ്ടായ ബോട്ട് ദുരന്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 15 ഇന്ത്യൻ പൗരൻമാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
17 സഞ്ചാരികളെയും നാല് ജീവനക്കാരെയും അധികൃതർ രക്ഷപ്പെടുത്തി. ഇതിൽ രണ്ട് വിനോദസഞ്ചാരികളുടെ നില ഗുരുതരമായിരുന്നു. എന്നാൽ, ഇതിൽ ഒരാൾ കൂടി ഞായറാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനാൽ ഇന്ത്യയിലേക്ക് പുറപ്പെട്ടതായും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. 32 യാത്രക്കാരും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കനത്ത കാറ്റും മഴയും മൂലമാണ് അപകടമെന്നാണ് പ്രാഥമികവിവരം. സംഭവത്തിൽ വിയറ്റ്നാം അധികൃതർ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച ഹോച്ച്മിൻ സിറ്റിയിൽ എത്തിക്കുകയും അവിടെ നിന്ന് നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും എംബസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.