പ്രവാചക നിന്ദ: മകന്റെ വിഡിയോ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതെന്ന് സർവാർ ചിസ്തി

ലഖ്നോ: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് ഹിന്ദുദേവതകൾക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തുന്ന സയ്യിദ് ആദിൽ ചിസ്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ വിഡിയോക്കെതിരെ രംഗത്തുവന്നിരിക്കയാണ് ആദിലിന്റെ പിതാവും അജ്മീർ ദർഗ പുരോഹിതനുമായ സയ്യിദ് സർവാർ ചിസ്തി. ഇത് മറ്റൊരു സന്ദർഭത്തിലെടുത്ത വിഡിയോ ആണെന്നാണ് സർവാർ ചിസ്തി അവകാശപ്പെടുന്നത്.

''എന്റെ മകന്റെ വിഡിയോ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണ്. ഗൗഹർ ചിസ്തിയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഗൗഹറിന്റെ പ്രസ്താവന അ​ങ്ങേയറ്റം അപലനീയമാണ്''-സർവാർ ചിസ്തി പറഞ്ഞു. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമക്കെതിരെ സർവാർ ചിസ്തിയും ഗൗഹർ ചിസ്തിയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന്റെ വിഡിയോ വൈറലായതോടെ ഗൗഹർ ചിസ്തി ഒളിവിലാണ്.

 ഇവരുടെ പരാമർശം അജ്മീർ ദർഗയിലെ തിരക്കിനെ ബാധിച്ചു. കൂടാതെ സൂഫി ആരാധനാലയത്തിനു സമീപത്തെ കച്ചവടക്കാരെയും ഹോട്ടലുടമകളെയും ബാധിച്ചു. വിഡിയോ കാരണം പെരുന്നാൾ കച്ചവടവും കുറഞ്ഞു.   

Tags:    
News Summary - Video taken out of context, says father of Ajmer cleric who made provocative remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.