മനുഷ്യർ കിടക്കേണ്ട ആശുപത്രിക്കിടക്കയിൽ കയറി സുഖമായി കിടന്നുറങ്ങുന്ന തെരുവുനായയുടെ വീഡിയോ വൈറലായി. ആശങ്കാജനകമായ ആരോഗ്യ സംവിധാനമെന്ന് പ്രതികരിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ രത്‌ലാമിൽ ആശുപത്രി കിടക്കയിൽ ഉറങ്ങുന്ന നായയുടെ വീഡിയോയാണ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായത്.
ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. താൻ അവധിയിലായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് രത്‌ലം ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ നാനാവരെ പി.ടി.ഐയോട് പറഞ്ഞു. ബി.ജെ.പി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നായ്ക്കൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും രോഗികൾക്ക് ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത അവസ്ഥയാണെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.