Posted On
date_range Updated On
date_range റോഡരികിൽ മൂത്രമൊഴിച്ചു; മന്ത്രി പുലിവാലു പിടിച്ചു
മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി റാം ഷിൻഡെ റോഡരികിൽ മൂത്രമൊഴിച്ചത് വിവാദത്തിലേക്ക്. മന്ത്രി വഴിയരികിൽ മൂത്രമൊഴിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സോളാപൂർ ബാർഷി റോഡിലായിരുന്നു സംഭവം.
എന്നാൽ, അസുഖം മൂലമാണ് തനിക്ക് റോഡരുകിൽ മൂത്രമൊഴിക്കേണ്ടി വന്നതെന്ന് ഷിൻഡെ പറഞ്ഞു. കുറച്ചു മാസങ്ങളായി തുടർച്ചായ യാത്രയും, പൊടിയും, മലിനീകരണവും മൂലവും തനിക്ക് അസുഖം ബാധിച്ചിരിക്കുകയാണ്. തീർത്തും അവശനായതിനാലും സമീപത്ത് ടോയ് ലെറ്റുകൾ ഇല്ലാതിരുന്നതിനാലുമാണ് വഴിയിൽ മൂത്രമൊഴിക്കേണ്ടി വന്നതെന്നും ഷിൻഡെ പറഞ്ഞു.
അതേസമയം മന്ത്രിക്ക് വഴിയിൽ ശുചിമുറി ലഭ്യമാകാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ്ഭാരത് പദ്ധതി പരാജയപ്പെട്ടു എന്നതിനുള്ള തെളിവാണെന്ന് എൻ.സി.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.