ജെല്ലിക്കെട്ട്​ സമരം: പൊലീസുകാരൻ വാഹനം കത്തിക്കുന്ന ദൃശ്യം പുറത്ത്​

ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തിനിടെ പൊലീസുകാരൻ വാഹനം കത്തിക്കുന്ന വിഡിയോ പുറത്ത്​. ​പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസുകാരിലൊരാൾ ഒാ​േട്ടാറിക്ഷ കത്തിക്കുന്ന ദൃശ്യം പ്രദേശിക ചാനലാണ്​ പുറത്ത്​ വിട്ടത്​.

ജെല്ലിക്കെട്ട്​ നിരോധനം എടുത്ത്​ കളയണമെന്നാവശ്യ​പ്പെട്ട്​ ആറു ദിവസമായി തുടരുന്ന സമരം ഇന്ന്​ സംഘർഷത്തിൽ കലാശിച്ചിരുന്നു. അതിനിടെ ജെല്ലിക്കെട്ട്​ ബിൽ തമിഴ്​നാട്​ നിയമസഭ ഏകകണ്​ഠമായി പാസാക്കിയതിനെ തുടർന്ന്​ സമരം തണുക്കുന്നതായാണ്​ റി​പ്പോർട്ട്​. മുഖ്യമന്ത്രി ഒ. പനീർശെൽവമാണ്​ ബിൽ അവതരിപ്പിച്ചത്​. പ്രത്യേക നിയമസഭ സമ്മേളനം ​ചേർന്നാണ്​ ബിൽ പാസാക്കിയത്​.

Tags:    
News Summary - Video Of Cop Setting Auto On Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.