ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന വിബി ജി റാംജി പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ജൂലൈ ഒന്നു മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുന്നു. നിലവിലെ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവരുന്ന പുതിയ നിയമം ഗ്രാമീണ തൊഴിലാളികളുടെ തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലുറപ്പ് തൊഴിലാളി സംഘർഷ് മോർച്ച, കർഷക തൊഴിലാളി യൂനിയനുകൾ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.
പുതിയ പദ്ധതി പ്രകാരം വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നുണ്ടെങ്കിലും, അതിനുള്ള സാമ്പത്തിക സഹായമോ ഭരണപരമായ സംവിധാനങ്ങളോ കേന്ദ്ര സർക്കാർ ലഭ്യമാക്കിയിട്ടില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ജൂലൈ ഒന്നു മുതൽ രാജ്യത്തെ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ പ്രകടനങ്ങൾ നടത്തുമെന്നും സംയുക്ത കിസാൻ മോർച്ചയുമായി ചേർന്ന് ഡൽഹിയിൽ ജയിൽ നിറക്കൽ ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിക്കുമെന്നും അഖിലേന്ത്യാ കർഷക തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി ബി. വെങ്കട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.