Posted On
date_range Updated On
date_range മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് എസ്. ത്യാഗരാജൻ അന്തരിച്ചു
ചെന്നൈ: രാജ്യത്തെ മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് എസ്. ത്യാഗരാജൻ 85ാം വയസ്സിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെതുടർന്നാണ് അന്ത്യം. ഹോക്കിയെക്കുറിച്ചുള്ള ശ്രദ്ധേയമായ റിപ്പോർട്ടിങ്ങിലൂടെ കായിക പത്രപ്രവർത്തനത്തിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു ത്യാഗരാജൻ.
1961ൽ ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ‘ദി ഹിന്ദു’വിൽ ചേർന്ന് ആറ് ഒളിമ്പിക്സും ഒമ്പത് ഏഷ്യൻ ഗെയിംസും റിപ്പോർട്ട് ചെയ്തു. ഇന്റർനാഷനൽ ഹോക്കി ഫെഡറേഷന്റെയും ഏഷ്യൻ ഹോക്കി ഫെഡറേഷന്റെയും മാധ്യമ കമ്മിറ്റികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.