മുസ്ലിം രാജ്യങ്ങൾപോലും ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കാറില്ലെന്ന് ഗായിക അനുരാധ പൗഡ്വാൾ

ന്യുഡൽഹി: ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ഗായിക അനുരാധ പൗഡ്വാൾ. താന്‍ ലോകത്തിന്‍റെ പലഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും ഇന്ത്യയിലല്ലാതെ മറ്റൊരു സ്ഥലത്തും ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്ന ആചാരം കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. വിഷയത്തിൽ സീ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.

മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ താന്‍ സന്ദർശിച്ചിട്ടുണ്ടെന്നും അവിടുത്തെ മുസ്ലിം രാജ്യങ്ങളൊക്കെ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിന് നിരോധമേർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. മുസ്ലിം രാജ്യങ്ങൾ പോലും ഈ ആചാരത്തെ നിരോധിക്കുന്ന സ്ഥിതിക്ക് ഇന്ത്യയിൽ എന്തിനാണ് ഇത് പിന്തുടരുന്നതെന്നും അവർ ചോദിച്ചു.

ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് യുവതലമുറ വളരണമെന്നും അവർ അഭിപ്രായപ്പെട്ടു. നാടിന്‍റെ സംസ്കാരത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് പഴയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. രാജ്യത്ത് രൂപം കൊണ്ട നാല് വേദങ്ങളെയും 18 പുരാണങ്ങളെയും നാല് മഠങ്ങളെയും കുറിച്ചാണ് അടിസ്ഥാനമായി നമ്മൾ അറിഞ്ഞിരിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ ഗായകന്‍ സോനു നിഗവും ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്ന നിഗത്തിന്‍റെ ട്വീറ്റിന് സമൂഹമാധ്യമങ്ങളിൽ വൻ ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

Tags:    
News Summary - Veteran singer Anuradha Paudwal seeks ban on loudspeakers for Azaan, says even Muslim countries have banned it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.