ഗുജറാത്തിൽ ആശുപത്രി വെന്‍റിലേറ്ററുകൾ എത്തിച്ചത്​ മാലിന്യം കയറ്റുന്ന ട്രക്കിൽ; വ്യാപക വിമർശനം

സൂറത്ത്​: ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവിതം തിരിച്ചുനൽകാൻ സഹായിക്കുന്ന വെന്‍റിലേറ്ററുകളോടും കടുത്ത അനാസ്​ഥ കാണിച്ച്​ അധികൃതർ. ഗുജറാത്തിലെ വൽസാഡിൽനിന്ന്​ സൂറത്തിലേക്ക്​ കൊണ്ടുപോയ വെന്‍റിലേറ്ററുകൾക്കാണ്​ മാലിന്യത്തിൽ കുളിച്ചുനിൽക്കുന്ന ട്രക്കിലേറി യാത്ര ചെയ്യേണ്ടിവന്നത്​.

സംസ്​ഥാന സർക്കാർ 250 വെന്‍റിലേറ്ററുകളാണ്​ സൂറത്ത്​ നഗരത്തിന്​ അനുവദിച്ചിരുന്നത്​. ഇതിൽ 20 എണ്ണമാണ്​ ട്രക്കിൽ കയറ്റിയത്​. ട്രക്കാക​ട്ടെ, നിറയെ മാലിന്യമുള്ളതാണെന്ന്​ പുറംകാഴ്ചയിൽ തന്നെ ബോധ്യമാകും.

എന്നാൽ, കാണുന്നതൊന്നും ശരിയല്ലെന്നും ശുചിയാക്കിയ ശേഷം മാത്രമാണ്​ വാഹനത്തിൽ വെന്‍റിലേറ്ററുകൾ കയറ്റിയതെന്നുമാണ്​ അധികൃതരുടെ അവകാശവാദം.

250ൽ 198 വെന്‍റിലേറ്ററുകളും ഇതിനകം സൂറത്തിലെത്തിച്ചിട്ടുണ്ട്​. ഇവയൊക്കെയും എങ്ങനെ കൊണ്ടുവന്നതാകുമെന്നാണ്​ നാട്ടുകാരുടെ ആധി. സർക്കാർ ആശുപത്രികളിലേക്കാണ്​ പുതുതായി ഇവ എത്തിക്കുന്നത്​. കോവിഡ്​ രണ്ടാം തരംഗം തീവ്രവ്യാപനത്തിലേക്ക്​ നീങ്ങു​േമ്പാൾ വെന്‍റിലേറ്ററുകൾ കൂടുതലായി ആവശ്യമായി വരികയാണ്​. 

Tags:    
News Summary - Ventilators brought in dumper truck to Surat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.