ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ എക്‌സിലൂടെ പങ്കുവെച്ചു.


ഡൽഹിയിൽ വെച്ചാണ് അംബാസഡറുമായി നേരിട്ട് കണ്ടതെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഫലസ്തീനിലെ നിലവിലെ യുദ്ധസാഹചര്യങ്ങളിലും പ്രതിസന്ധികളിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫലസ്തീൻ സ്ഥാനപതി അബ്ദുല്ല അബു ഷാവേഷും തന്റെ പ്രതികരണം അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ട ഗസ്സയുടെ പുനർനിർമാണം, ഫലസ്തീൻ ജനതയ്ക്കുള്ള സഹായങ്ങൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാറുമായും സംസാരിക്കുമെന്ന് അബ്ദുല്ല അബു ഷാവേഷ് മാധ‍്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - VD Satheesan Meets Palestinian Ambassador Abdullah Abu Shawesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.