Posted On
date_range Updated On
date_range വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ ഡോ. എ.എം അരുണ്‍ അന്തരിച്ചു; ദുരൂഹ മരണത്തിന് കേസ്
ചെന്നൈ: നേത്ര ചികിത്സാ ശൃംഖലയായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ ഡോ. എ.എം അരുണ്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. മരണത്തില്‍ ഏതാനും ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്തു.
നെഞ്ചുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അരുണിനെ തെയ്നാംപേട്ടിലെ കാവേരി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും പൊലീസ് പറഞ്ഞു.
ഡോ. അരുണ്‍ സ്ഥാപിച്ച വാസന്‍ ഐ കെയറിന് ഇന്ത്യയിലുടനീളം നൂറിലധികം ശാഖകളുണ്ട്. 600 നേത്രരോഗ വിദഗ്ധരും 6000 സ്റ്റാഫുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.