വര്‍ദ ചുഴലിക്കാറ്റ്: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തുന്നു

ചെന്നൈ: വര്‍ദ ചുഴലിക്കാറ്റില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്ടത്തിന്‍െറ കണക്കെടുക്കാന്‍ കേന്ദ്രസംഘം അടുത്തയാഴ്ച എത്തും. ആഭ്യന്തര വകുപ്പ് ജോയന്‍റ് സെക്രട്ടറി പ്രവീണ്‍ വസിഷ്ഠ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ധനകാര്യ, കാര്‍ഷിക, ഗ്രാമവികസന, വ്യവസായ, മനുഷ്യവിഭവശേഷി വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അംഗങ്ങളാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ തുടങ്ങി തീരദേശ ജില്ലകളിലെ ദുരിതമേഖലകള്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

ഇതനുസരിച്ചാണ് കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കുക. കഴിഞ്ഞ തിങ്കളാഴ്ച ആഞ്ഞടിച്ച വര്‍ദ ചുഴലിക്കാറ്റില്‍ 18 പേരാണ് മരിച്ചത്. ആയിരക്കണക്കിനു പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നൂറുകണക്കിന് മരങ്ങള്‍ കടപുഴകി. കാര്‍ഷിക-വ്യവസായിക മേഖലകള്‍ക്ക് വന്‍ നഷ്ടം കണക്കാക്കുന്നു. തമിഴ്നാട്ടില്‍ മാത്രം 6000 കോടിക്കുമേല്‍ നാശനഷ്ടം സംഭവിച്ചു.

Tags:    
News Summary - VARDA CYCLONE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.