Posted On
date_range Updated On
date_range വരവര റാവുവിനെ കസ്റ്റഡിയിലെടുത്തു
പുണെ: മാവോവാദി ബന്ധം ആരോപിക്കപ്പെട്ട തെലുഗ് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിനെ ഹൈദരാബാദിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുതടങ്കൽ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതിനു പിന്നാലെയാണ് പുണെ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.
ഭീമ-കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ വരവരറാവുവും ഉൾപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി ഇവരെ വീട്ടുതടങ്കലിൽ വിടണെമന്ന് നിർദേശിച്ചു. കോടതി നിർദേശിച്ച കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.