ന്യൂഡൽഹി: ഡൽഹി-വാരണാസി വന്ദേ ഭാരത് എക്സ്പ്രസിന് തകരാർ. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ട്രെയിനിന് പ്രശ്നമുണ്ടാവുന്നത്. ശനിയാഴ്ച ചക്രം തകരാറിലായതാണ് യാത്രക്കാരെ കുഴച്ചത്. ഡൽഹിയിൽ നിന്നും വാരണാസിയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം.
വാരണാസിയിലേക്കുള്ള ട്രെയിൻ കൃത്യസമയത്ത് തന്നെ ന്യൂഡൽഹി സ്റ്റേഷനിൽ നിന്നും യാത്രതിരിച്ചിരുന്നു. എന്നാൽ യാത്രക്കിടെ സി 8 കോച്ചിന്റെ ചക്രത്തിന് തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ട്രെയിൻ പിടിച്ചിടുകയും നിയന്ത്രിത വേഗത്തിൽ ഖുർജ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ പശുവിനെ ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽപ്പെട്ടിരുന്നു. പത്ത് മിനുട്ടോളം നിര്‍ത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷം ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു. ഇതേ റൂട്ടില്‍ തന്നെയാണ് വന്ദേഭാരത് ട്രെയിന്‍ വ്യാഴാഴ്ച കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.