നാഗർകോവിൽ: പുതിയതായി സർവീസ് ആരംഭിക്കുന്ന ചെന്നൈ - തിരുനെൽവേലി വന്ദേ ഭാരത് ട്രെയിൻ നാഗർകോവിൽ വരെ നീട്ടണമെന്ന് കന്യാകുമാരി ലോക്സഭാംഗം വിജയ് വസന്ത് ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ എൻ. ശ്രീകുമാറിനെ സന്ദർശിച്ച് നിവേദനവും നൽകി.
ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയെ തലസ്ഥാനമായ വന്ദേ ഭാരത് ട്രെയിൻ മുഖേന ചെന്നൈയുമായി ബന്ധിപ്പിക്കുകയാണെങ്കിൽ വിനോദ സഞ്ചാരികൾക്കും, വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായിരിക്കും.
ഹൈദരാബാദ് -ചെന്നൈ ചാർമിനാർ എക്സ്പ്രസും നാഗർകോവിൽ വരെ നീട്ടണമെന്നും എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.