ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരുടെ പിന്മുറക്കാർ ഭരണഘടന മൂല്യങ്ങൾക്ക്​ ഭീഷണിയായി -പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: രാജ്യത്തെ കർഷകർ നമ്മുടെ റിപബ്ലിക്​ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചുവെന്ന്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. ചരിത്രപരമായ ഡൽഹിയിലെ കർഷകരുടെ ട്രാക്​ടർ മാർച്ച്​ സർക്കാറിന്‍റെ റിപബ്ലിക്​ ദിനാഘോഷങ്ങളേക്കാൾ മുന്നിട്ടുനിൽക്കുമെന്ന്​ ഉറപ്പിച്ചു പറയാനാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബ്രിട്ടീഷുകാർ​ക്കൊപ്പം നിന്നവരുടെ പിന്മുറക്കാർ സ്വാതന്ത്ര്യ സമരത്തിന്‍റെയും ഭരണഘടനയുടെയും മൂല്യങ്ങൾക്ക്​ ഭീഷണിയായെന്ന്​ മറ്റൊരു ട്വീറ്റിൽ പ്രശാന്ത്​ ഭൂഷൺ പറഞ്ഞു.

'ധീരരായ എത്രയോ പേർ പ​ങ്കെടുത്ത മഹത്തായ സ്വാതന്ത്ര്യ സമരത്തെയും മഹത്തായ ഭരണഘടനയോട്​ കൂടി അവർ രൂപം നൽകിയ റിപബ്ലികിനെയും റിപബ്ലിക്​ ദിനത്തിൽ ഓർക്കുകയാണ്​. അന്ന്​ ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിന്മുറക്കാർ ഈ മൂല്യങ്ങ​ൾക്കെല്ലാം ഭീഷണിയായി തീർന്നിരിക്കുന്നു' -പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നേതൃത്വത്തിൽ രാജ്യ തലസ്​ഥാനത്ത്​ ഇന്ന്​ ട്രാക്​ടർ റാലി നടത്തും. സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്നാകും ട്രാക്​ടർ റാലി ആരംഭിക്കുക. അയ്യായിരത്തിലധികം ട്രാക്​ടറുകളാണ്​ ഡൽഹി നഗരത്തിൽ അണിനിരക്കുക. 

Tags:    
News Summary - Values are threatened by those whose ideological ancestors sided with the British Prashant Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.