കനത്ത മഴ: വൈഷ്‍ണോദേവി യാത്ര വീണ്ടും താൽക്കാലികമായി നിർത്തിവെച്ചു

ശ്രീനഗർ: കനത്ത മഴയെ തുടർന്ന് വൈഷ്‍ണോദേവി യാത്ര താൽക്കാലികമായി നിർത്തിവെച്ചു. മിന്നൽ പ്രളയത്തിനുള്ള സാധ്യത മുന്നിൽകണ്ടാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.കനത്ത മഴയെ തുടർന്ന് വൈഷ്‍ണോദേവി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ പ്രവേശനം കാത്രയിൽ തടഞ്ഞുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്ഷേത്രത്തിൽ നിന്നും തിരിച്ചു വരുന്ന തീർഥാടകർക്കാണ് മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.

ഭവൻ മേഖലയിലുള്ള യാത്രികർക്കാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. സി.ആർ.പി.എഫും പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥിത സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയിൽ ജീവനാശം സംഭവിച്ചതായോ കെട്ടിടങ്ങൾക്ക് നാശമുണ്ടായതായോ റിപ്പോർട്ടുകളില്ലെന്ന് ശ്രീ മാത വൈഷ്‍ണോദേവി ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ അൻസുൽ ഗാർഗ് പറഞ്ഞു. അതേസമയം, തീർഥാടകരുടെ ബേസ് ക്യാമ്പിന് കനത്ത മഴയിൽ കേടുപാട് പറ്റിയെന്ന് റിപ്പോർട്ടുകളുണ്ട്.

വെള്ളപ്പൊക്കത്തിന്റെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സി.ആർ.പി.എഫും മെഡിക്കൽ യൂണിറ്റും അസാധാരണ സാഹചര്യം നേരിടാൻ തയാറണെന്നും അധികൃതർ അറിയിച്ചു.



Tags:    
News Summary - Vaishno Devi Yatra temporarily stopped due to flashfloods caused by heavy rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.