Posted On
date_range Updated On
date_range വാദ്രക്ക് വിദേശത്ത് പോകാൻ അനുമതി
ന്യൂഡൽഹി: കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് ആറാഴ്ചത്തേക്ക് വിദേശത്ത് പോകാൻ ഡൽഹി കോടതി അനുമതി. യു.എസ്, നെതർലൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ അനുമതി നൽകിയത്.
യാത്രാപദ്ധതി സംബന്ധിച്ച വിവരം കോടതിയെ അറിയിക്കണം. അതേസമയം, ലണ്ടനിൽ പോകാൻ അനുമതിയില്ല. ലണ്ടനിൽ ഭൂമിയിടപാട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി ലണ്ടൻ യാത്രക്കുള്ള അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.