സ്വകാര്യ മെഡി. കോളജിലെ പി.ജി ഒഴിവ്​ ‘നീറ്റ്’​ പട്ടികയിൽനിന്ന്​ നികത്താം 

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ അ​ൺ എ​യ്​​ഡ​ഡ്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള പി.​ജി സീ​റ്റു​ക​ൾ ‘നീ​റ്റ്​’ പ​രീ​ക്ഷ​ഫ​ല​ത്തി​​​െൻറ പ​ട്ടി​ക​യി​ൽ​നി​ന്ന്​ മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ക​ത്താ​വു​ന്ന​താ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി. ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ഇ​ന്ദു മ​ൽ​ഹോ​​ത്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ ഇ​ത്​ അം​ഗീ​ക​രി​ച്ച​ത്. 

സം​സ്​​ഥാ​ന​ത്തെ സ്വ​കാ​ര്യ അ​ൺ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലെ 2018-19 വ​ർ​ഷ​​ത്തേ​ക്കു​ള്ള പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ സീ​റ്റു​ക​ളി​ൽ 41.95 ശ​ത​മാ​ന​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി യു.​പി​യു​ടെ കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച്​ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്. 
ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കാ​ര്യ​ത്തി​ലും അ​വ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ സ​മാ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പി​ങ്കി ആ​ന​ന്ദ്​ മു​ന്നോ​ട്ടു​വെ​ച്ചു. 

ഇ​തി​​​െൻറ സ​മ​യ​പ​രി​ധി​യാ​യി 2018 മേ​യ്​ 31 നി​ശ്ച​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ൾ ഇൗ ​നി​​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്ന​താ​യി ​സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യു.​പി​യി​ൽ ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കാ​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​നെ കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി. മേ​യ്​ 31 എ​ന്ന സ​മ​യ​പ​രി​ധി ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Vacant private medical college seats can be filled as per NEET merit list: Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.