പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബെഡ് ഷീറ്റിൽ ഒളിപ്പിച്ച 3 ലക്ഷം യു.എസ് ഡോളറുമായി(ഏകദേശം 2.52 കോടി രൂപ) ഉസ്ബെക്കിസ്ഥാൻ പൗരനെ വെള്ളിയാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സി.ഐ.എസ്.എഫ് പിടികൂടി. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ പുലർച്ചെ 2.30 ഓടെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിന്റെ ടെർമിനൽ 3 ൽ സുരക്ഷാ പരിശോധനയ്ക്കിടെ തടയുകയായിരുന്നു. സംശയം തോന്നി ബാഗിൽ സൂക്ഷിച്ചിരുന്ന ബെഡ്ഷീറ്റുകൾ പരിശോധിച്ചപ്പോഴാണ് ഏകദേശം 2.52 കോടി രൂപ വിലമതിക്കുന്ന 3,07,500 ഡോളർ കണ്ടെടുത്തത്. ഡോളറുകൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബെഡ്ഷീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഓർഗാനിക് വസ്തുക്കളാൽ നിർമ്മിച്ചതിനാൽ ലഗേജിന്റെ എക്സ്-റേ സ്ക്രീനിംഗ് സമയത്ത് ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. സബ് ഇൻസ്‌പെക്ടർ ആഷിഷ് സിങ്ങിന്റെ ജാഗ്രതയാണ് കണ്ടെത്തലിലേക്ക് നയിച്ചത്. കണ്ടെടുത്ത കറൻസിയും യാത്രക്കാരനെയും കൂടുതൽ അന്വേഷണത്തിനായി സി.ഐ.എസ്.എഫ് കസ്റ്റംസ് വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.