Posted On
date_range Updated On
date_range ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭാര്യക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ
ഡെറാഡൂൺ: ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ വിനോദ സഞ്ചാരവകുപ്പ് മന്ത്രി സത്പാൽ മഹാരാജ് നിരീക്ഷണത്തിൽ. മന്ത്രിയും ഭാര്യയുമായി അടുത്തിടപഴകിയ 40ഓളം പേരെയും ക്വാറൻറീനിലാക്കിയിട്ടുണ്ട്.
സത്പാൽ മഹാരാജിെൻറ ഭാര്യ അമൃത രാവത്തിനാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഇവർക്ക് പനിയുണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മന്ത്രിയും ഭാര്യയും ഔദ്യോഗിക വസതിയിലായിരുന്നു താമസം.
ശനിയാഴ്ച ഉത്തരാഖണ്ഡിൽ 22 പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 749 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച 22 പേരിൽ 14 എണ്ണം ഡെറാഡൂണിലും മൂന്നെണ്ണം ഹരിധ്വാറിലും അഞ്ചെണ്ണം നൈനിറ്റാളിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.