Posted On
date_range Updated On
date_range ഉത്തരാഖണ്ഡ് ബസ്സപകടം; മരണം 36 ആയി
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 36 ആയി. അല്‍മോറ ജില്ലയിലെ മർച്ചുലയിൽ തിങ്കളാഴ്ചയാണ് സംഭവം.
ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.25 ഓടെയായിരുന്നു അപകടം. ഇരുപതോളം യാത്രക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്ത അപകടത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.
പൊലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരവെയാണ് മരണ സംഖ്യ വീണ്ടും ഉയർന്നതായി റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.