ഉത്തരാഖണ്ഡും ഗോവയും ഇന്ന് മഷിപുരട്ടും

പ​നാ​ജി/​ഡെ​റാ​ഡൂ​ൺ/​ല​ഖ്നോ: ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കുള്ള വോട്ടെടുപ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ടാം ഘ​ട്ട പോളിങ്ങും ഇന്നാണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 70 സീ​റ്റു​ക​ളി​ലേ​ക്കും ഗോ​വ​യി​ൽ 40 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ഒ​റ്റ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 55 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ്ഥാനാർഥികൾ ജനവിധി തേടുക.

ഉ​ത്ത​രാ​ഖ​ണ്ഡിൽ 81 ലക്ഷത്തിലധികം വോട്ടർമാരാണ് 632 സ്ഥാനാർഥികളുടെ വിധി നിർണയിക്കുക. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, മന്ത്രിമാരായ സത്പാൽ മഹാരാജ്, സുബോധ് ഉനിയാൽ, അരവിന്ദ് പാണ്ഡെ, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ മദൻ കൗശിക്, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മുൻ മന്ത്രി യശ്പാൽ ആര്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ 57 എണ്ണം ബി.ജെ.പി നേടിയിരുന്നു. കോൺഗ്രസ്- 11, സ്വതന്ത്രർ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും മാ​റി​മാ​റി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 70 സീ​റ്റു​ക​ളി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ക്കു​ന്ന​ത് ഇ​രു​കൂ​ട്ട​ർ​ക്കും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഗോവയിലെ 40 സീറ്റുകളിലേക്ക് മത്സരിക്കുന്ന 301 സ്ഥാനാർഥികളുടെ വിധിയും തിങ്കളാഴ്‌ച തീരുമാനമാകും.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മനോഹര്‍ പരീകറിന്റെ മരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ട പരീകറിന്റെ മകന്‍ ഉത്പല്‍ സ്വതന്ത്ര സ്ഥാനാർഥിയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് (ബി.ജെ.പി), പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് (കോൺഗ്രസ്), മുൻ മുഖ്യമന്ത്രിമാരായ ചർച്ചിൽ അലെമാവോ (തൃണമൂൽ), രവി നായിക് (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. 40 സീറ്റിലും തനിച്ച് മത്സരിക്കുന്ന ബി.ജെ.പി, തനിച്ച് ഭൂരിപക്ഷം നേടുമെന്ന് അവകാ​ശപ്പെടുന്നു.

2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റ് നേടിയെങ്കിലും 13 സീറ്റ് നേടിയ ബി.ജെ.പി പ്രാദേശിക പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയായിരുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 586 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് രം​ഗ​ത്തു​ള്ള​ത്. ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന യു.പിയിൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 58 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. ര​ണ്ടാം ഘ​ട്ട വോ​ട്ടി​ങ് ന​ട​ക്കു​ന്ന 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ 38 എ​ണ്ണ​ത്തി​ലും ബി.​ജെ.​പി​യാ​ണ് ക​ഴി​ഞ്ഞ തവണ ജ​യി​ച്ച​ത്. 15 എ​ണ്ണം സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​ കൈ​വ​ശ​വും ര​ണ്ടെ​ണ്ണം കോ​ൺ​ഗ്ര​സി​ന്റേ​തു​മാ​ണ്. എസ്.പി നേതാവ് മുഹമ്മദ് അഅ്സം ഖാൻ, ധനമന്ത്രി സുരേഷ് ഖന്ന, യോഗി സർക്കാറിൽ മന്ത്രിയായിരിക്കെ എസ്.പിയിലേക്ക് വന്ന ധരം സിങ് സൈനി ഉൾപ്പെടെ പ്രമുഖർ മത്സരരംഗത്തുണ്ട്.

Tags:    
News Summary - Uttarakhand and Goa will be vote today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.