ന്യൂ തെഹ്രി: ഉത്തരഖണ്ഡിലെ െതഹ്രി ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14പേർ മരിച്ചു. 17പേർക്ക് പരിക്കുണ്ട്. ഋഷികേശ്-ചാംബ-ഗംഗോത്രി പാതയിൽ ചാംബ നഗരത്തിൽനിന്ന് 15 കി.മീറ്റർ ദൂരത്ത് കിർഗാനിക്ക് സമീപമാണ് അപകടെമന്ന് ജില്ല മജിസ്ട്രേറ്റ് സോണിക പറഞ്ഞു. പരിക്കേറ്റ ആറുപേരെ ഹെലികോപ്ടറിൽ ഋഷികേശ് എയിംസിലേക്ക് മാറ്റി. മറ്റുള്ളവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 വീതവും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.