യു.പിയിൽ മാധ്യമപ്രവർത്തകന് പൊലീസ് മർദനം; തുണിയുരിച്ച് വായിൽ മൂത്രമൊഴിച്ചു

ലക്നോ: ട്രെയിൻ പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകന് റെയിൽവേ പൊലീസിന ്‍റെ ക്രൂര മർദ്ദനം. ന്യൂസ് 24 റിപ്പോർട്ടറായ അമിത് ശർമക്കാണ് മർദ്ദനമേറ്റത്. പൊലീസ് സ്റ്റേഷനിലും പുറത്തും റിപ്പോ ർട്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഷംലി ജില്ലയിൽ ട്രെയിൻ പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യുകയായിരുന്ന തന്നെ ഒരു സംഘം റെയിൽവേ പൊലീസുകാർ മർദ്ദിക്കുകയായിരുന്നെന്ന് അമിത് പറയുന്നു. യൂനിഫോമില്ലാതെ എത്തിയ സംഘം കാമറയും മൊബൈൽ ഫോണും തട്ടിത്തെറിപ്പിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽവെച്ചും മർദനം തുടർന്നു. വസ്ത്രം ഊരിമാറ്റി വായിൽ മൂത്രമൊഴിച്ചെന്നും അമിത് പറഞ്ഞു.

സംഭവമറിഞ്ഞ് പ്രദേശത്തെ മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സ്റ്റേഷന് പുറത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ രാവിലെ അമിതിനെ വിട്ടയച്ചു.

റെയിൽവേ പൊലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാമിൽ രാകേഷ് കുമാറിനെയും കോൺസ്റ്റബിൾ സഞ്ജയ് പവാറിനെയും സസ്പെൻഡ് ചെയ്തു. യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

Tags:    
News Summary - uttar-pradesh-journalist-thrashed-by-railway-police-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.