Posted On
date_range Updated On
date_range യൂനിഫോം ധരിച്ച് സ്കൂളിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിൽ യൂനിഫോം ധരിച്ച് സ്കൂളിൽ പ്രവേശിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മോഹിത് രാജ്പുത്(19) എന്ന യുവാവാണ് പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയെ തുടർന്ന് പിടിയിലായത്.
സെപ്റ്റംബർ 23നാണ് സംഭവം. യുവാവ് തന്‍റെ പഴയ യൂനിഫോം ധരിച്ച് സ്കൂളിൽ എത്തുകയും സുഹൃത്തുക്കളോടൊപ്പം നിന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. സമാനരീതിയിൽ തിങ്കളാഴ്ച വീണ്ടും യുവാവ് സ്കൂളിൽ എത്തിയപ്പോഴാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.
സ്കൂളിനുള്ളിൽ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞ കുട്ടി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധികൃതർ ഗേറ്റ് അടച്ചപ്പോൾ ഇയാൾ ബൈക്കും ബാഗും ഉപേക്ഷിച്ച് മതിൽ ചാടി രക്ഷപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്തുവരികയാണെന്നും ബന്ത്ര സ്റ്റേഷൻ എസ്.എച്ച്.ഒ ഹേമന്ത് കുമാർരാഘവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.