റായ്ബറേലി എം.എല്‍.എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ ശിപാർശ

ലഖ്​നോ: റായ്ബറേലി സദർ എം.എൽ.എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസി​​െൻറ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക് ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കർ ഹൃദയ്​ നാരായൺ ദിക്ഷിതിനാണ്​ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക് കുന്നത്.

പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടാബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തതിനെതിരെയാണ്​ പരാതി. മഹാത്​മാ ഗാന്ധിയുടെ 150ാമത്​ ജന്മദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാൽ അദിതി ഈ സമ്മേളനത്തിൽ പ​ങ്കെടുത്തു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എം.എൽ.എ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. ഒക്​ടോബർ രണ്ടിന്​ പാർട്ടി ജനറൽ

സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ലഖ്​നോവിൽ നടന്ന ‘ശാന്തി യാത്ര’യിൽ നിന്ന്​ അദിതി വിട്ടു നിൽന്നു. തുടര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ 24 വരെ നടന്ന പാര്‍ട്ടി പരിശീലന പരിപാടിയിലും അവർ പ​ങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിനും അവര്‍ മറുപടി നല്‍കിയിരുന്നില്ല. ഒക്​ടോബർ 16 ന്​ അവർ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്​ച നടത്തിയതും വിവാദമായിരുന്നു.

പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ അംഗത് സിങ്ങിനെയാണ്​ അദിതി വിവാഹം ചെയ്​തിരിക്കുന്നത്​. ഈ മാസം 21-നായിരുന്നു വിവാഹം.

Tags:    
News Summary - Uttar Pradesh: After purge of old guard, Congress plea to disqualify Aditi Singh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.