ഉത്തർപ്രദേശിൽ കനത്ത മഴയിൽ 15 മരണം; 133 കെട്ടിടങ്ങൾ തകർന്നു

ലഖ്​നോ: ഉത്തർപ്രദേശിൽ കനത്തമഴയിൽ കഴിഞ്ഞ നാല്​ ദിവസത്തിനിടെ 15 പേർ മരിച്ചു. 133 കെട്ടിടങ്ങൾ തകർന്നു. 14 ജില്ലകളാണ്​ ​മഴക്കെടുതിയിലായത്​.

സോനബ​ദ്ര, ഛാൻഡോലി, ഫിറോസാബാദ്​, ഉന്നാവോ, അംബേദ്​കർ നഗർ, ഖിരി, പ്രയാഗ്​രാജ്​, ബാർബാൻകി, പിലിബിത്ത്​, ഗോരഖ്​പൂർ, കാൺപൂർ നഗർ, ഹാർദോയ്​, സുൽത്താൻപൂർ, മൗനാത്​ ബൻജൻ തുടങ്ങിയ ജില്ലകളിലാണ്​ മഴയും പ്രളയവും കനത്ത നാശം വിതച്ചത്​.

23 മൃഗങ്ങൾക്കും ജീവൻ നഷ്​ടമായിട്ടുണ്ട്​. ജൂലൈ ഒമ്പത്​ മുതൽ 12 വരെയാണ്​ സംസ്ഥാനത്ത് കനത്ത​ മഴ പെയ്​തത്​ . അടുത്ത രണ്ട്​ ദിവസത്തേക്ക്​ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട്​ കൂടിയ കനത്ത മഴ പെയ്യുമെന്നാണ്​ കാലാവസ്ഥ പ്രവചനം.

Tags:    
News Summary - Uttar Pradesh: 15 people killed, 133 buildings collapsed as heavy rainfall-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.