'യു.എസ്​ ​ആദ്യ വനിത വൈസ്​ പ്രസിഡൻറിനെ തെരഞ്ഞെടുത്തത്​ ഇപ്പോൾ മാത്രം... പക്ഷേ ഇന്ത്യ': പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ആദരവ്​ അർപ്പിച്ച്​ കൊച്ചുമകളു​ം കോൺഗ്രസ്​ നേതാവുമായ പ്രിയങ്ക ഗാന്ധി.

യു.എസിൽ ഇപ്പോഴാണ്​ വൈസ്​ പ്രസിഡൻറായി കമല ഹാരിസ്​ എന്ന വനിതയെ തെരഞ്ഞെടുത്തത്​. എന്നാൽ ഇന്ത്യയി​ൽ 50 വർഷങ്ങൾക്ക്​ മുമ്പ്​ ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെ​രഞ്ഞെടുത്തുവെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

'കമല ഹാരിസിനെ ആദ്യ വനിത യു.എസ്​ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ, 50 വർഷം മുമ്പ്​ ഇന്ത്യ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തുവെന്ന്​ മനസിലാക്കണം. ലോകമെമ്പാടുമുള്ള സ്​ത്രീകൾക്ക്​ ഇന്ദിര ഗാന്ധിയുടെ ശക്തിയും ധൈര്യവും പ്രചോദനമാണ്​' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നവംബർ 19നാണ്​ ഇന്ദിരഗാന്ധിയുടെ ജന്മദിനം.


Tags:    
News Summary - US Chose 1st Woman Vice President Only Now While India Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.