കാള്‍സെന്‍റര്‍ വഴി പണത്തട്ടിപ്പ്; ഇന്ത്യയില്‍ 20 പേര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: കാള്‍സെന്‍ററുകളില്‍നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ ചെയ്ത്  കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 20 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അഞ്ച് കാള്‍സെന്‍ററുകള്‍ക്കെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് പരാതി നല്‍കി. അമേരിക്കന്‍ പൗരത്വമുള്ള 15,000ത്തിലേറെയാളുകള്‍  300 ദശലക്ഷം ഡോളറിന്‍െറ തട്ടിപ്പിനിരയായെന്നാണ് കണക്ക്. ഇവരില്‍ കൂടുതലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. അഹ്മദാബാദ് ആസ്ഥാനമായ അഞ്ച് കാള്‍സെന്‍ററുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് അമേരിക്കയിലെ അന്വേഷണ ഏജന്‍സികള്‍ പറയുന്നു. അമേരിക്കന്‍ നികുതി, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തികള്‍ക്ക് ഫോണ്‍ചെയ്്ത് പണം ആവശ്യപ്പെടുകയാണ് സംഘം ചെയ്തിരുന്നത്. പണം നല്‍കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി വരുമെന്നും നാടുകടത്തുമെന്നുമൊക്കെയായിരുന്നു ഭീഷണി.  ഈ രീതിയിലെ വ്യാജഫോണ്‍വിളിയില്‍ കുടുങ്ങിയവര്‍ക്കാണ് പണം നഷ്ടമായത്. 

Tags:    
News Summary - US Charges 32 Indians In Ahmedabad-Based Call Centre Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.