അമേരിക്ക 155 ദശലക്ഷം ഡോളറി​ന്‍റെ ആയുധങ്ങൾ ഇന്ത്യക്ക്​ വിൽക്കും

വാഷിങ്​ടൺ: 155 ദശലക്ഷം ഡോളർ വിലവരുന്ന ആയുധങ്ങൾ ഇന്ത്യക്ക്​ വിൽക്കാൻ യു.എസ്​ ഭരണകൂടം അനുമതി നൽകിയതായി പെന്‍റഗൺ. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് ഹാർപൂൺ മിസൈലുകളും ടോർപ്പിഡോകളും വിൽക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്​ തീരുമാനം എടുത്തതെന്ന് പെന്‍റഗൺ പറഞ്ഞു.

92 ദശലക്ഷം ഡോളറി​ന്‍റെ 10 എ.ജി.എം -84 എൽ ഹാർപൂൺ മിസൈലുകളും 63 ദശലക്ഷം ഡോളറി​ന്‍റെ എം.കെ 54 ടോർപ്പിഡോകളുമാണ്​ കൈമാറുക. യു.എസ്-ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇതുസഹായിക്കുമെന്ന്​ അമേരിക്കൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താൻ ആയുധക്കൈമാറ്റം വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - U.S. approves sale of missiles, torpedoes to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.