Posted On
date_range Updated On
date_range ഇറച്ചിയിൽ എല്ല് കൂടി; വിവാഹ സംഘവും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്
ന്യൂഡൽഹി: വിവാഹ ചടങ്ങിൽ പെങ്കടുക്കാനെത്തിയവരും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്ക ം കൂട്ടത്തല്ലിൽ കലാശിച്ചു. അതിഥികൾക്ക് വിളമ്പിയ ഇറച്ചിയിൽ എല്ല് കൂടുതലായത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പശ്ചിമ ഡൽഹിയിലെ ജനക്പുരിയിലെ പിക്കാഡിലി ഹോട്ടലിലാണ് സംഭവം. സംഘർഷത്തിെൻറ ദൃശ്യങ്ങൾ ചടങ്ങിൽ പെങ്കടുത്തവരിൽ ആരോ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിഥികൾ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ് തകർക്കുകയും ചെയ്തു. ഒപ്പമുള്ള സ്ത്രീകൾ പുരുഷൻമാരെ സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതും ദൃശ്യത്തിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.