പിതാവിന് സീറ്റ് നിഷേധിച്ചു; കോൺഗ്രസ് പ്രവർത്തകൻ മുൻ മന്ത്രിക്കുമേൽ മഷി​യൊഴിച്ചു

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​താ​വി​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ കു​പി​ത​നാ​യ പ്ര​വ​ർ​ത്ത​ക​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഭ​ര​ത് സി​ങ് സോ​ള​ങ്കി​ക്കു​​നേ​രെ ക​റു​ത്ത മ​ഷി​​യൊ​ഴി​ച്ചു. ഞാ​യ​റാ​ഴ്ച പാ​ർ​ട്ടി ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ രാ​ജീ​വ് ഭ​വ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം സോ​ള​ങ്കി പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

അ​ഹ്മ​ദാ​ബാ​ദി​ലെ എ​ല്ലി​സ് ബ​ർ​ഗ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പി​താ​വ് ര​ഷ്മി​കാ​ന്ത് സു​താ​റി​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ റോ​മി​ൻ സു​താ​റാ​ണ് മ​ഷി പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സോ​ള​ങ്കി പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. യു.​പി.​എ സ​ർ​ക്കാ​റി​ൽ റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു സോ​ള​ങ്കി.

Tags:    
News Summary - Upset at father not getting poll ticket, Congress worker throws ink on ex-Union minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.