ന്യൂഡൽഹി: 1997ലെ ഉപഹാർ തിയറ്റർ തീപിടിത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച തിയറ്റർ ഉടമകളായ സുശീൽ അൻസൽ, ഗോപാൽ അൻസൽ സഹോദരന്മാർക്ക് ഏഴുവർഷം തടവുശിക്ഷ. ഇരുവരും 2.25 കോടി രൂപ വീതം പിഴയടക്കണമെന്നും പട്യാല ഹൗസ് കോടതി വിധിച്ചു. നേരത്തേ, തീപിടിത്ത കേസിൽ ഇരുവർക്കും സുപ്രീംകോടതി രണ്ടു വർഷത്തെ തടവ് വിധിച്ചിരുന്നു.
30 കോടി രൂപ വീതം പിഴയടച്ചതിനെ തുടർന്നാണ് ഇരുവരും മോചിതരായത്. കേസിലെ മറ്റു രണ്ടു പ്രതികളായ സ്വരൂപ് പൻവാർ, ധരംവീർ മൽഹോത്ര എന്നിവർ വിചാരണക്കിടെ മരിച്ചിരുന്നു. 1997 ജൂൺ 13ന് വൈകീട്ട് മൂന്നു മണിക്ക് 'ബോർഡർ' സിനിമ പ്രദർശിപ്പിക്കുന്നതിനിടെയാണ് ഡൽഹി ഗ്രീൻ പാർക്കിലുള്ള ഉപഹാർ തിയറ്ററിൽ തീപിടിത്തമുണ്ടായത്. 59 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.