Posted On
date_range Updated On
date_range യു.പിയിൽ നാടൻതോക്കുമായി അധ്യാപിക അറസ്റ്റിൽ -വിഡിയോ
ലഖ്നോ: യു.പിയിൽ നാടൻ തോക്കുമായി അധ്യാപിക പിടിയിൽ. മെയിൻപൂരിയിൽ കഴിഞ്ഞ ദിവസമാണ് അധ്യാപിക അറസ്റ്റിലായത്. കരിഷ്മ സിങ് യാദവെന്ന അധ്യാപികയാണ് പിടിയിലായത്. ഫെറോസാബാദിലാണ് ഇവർ ജോലി ചെയ്തിരുന്നത്. മെയിൻപൂരിയിൽ ഔദ്യോഗിക ജോലികൾക്കായാണ് ഇവർ എത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിസ്റ്റൾ കണ്ടെത്തിയത്. ഇവരിൽ നിന്നും പിസ്റ്റൾ കണ്ടെടുക്കുന്നതിന്റെ വിഡിയോ വൈറലായിട്ടുണ്ട്. വനിത പൊലീസ് കോൺസ്റ്റബിൾ അധ്യാപികയെ പരിശോധിക്കുന്നതും തുടർന്ന് ഇവരുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും പിസ്റ്റൾ കണ്ടെടുക്കുന്നതുമാണ് വിഡിയോയിൽ.
യാദവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.