നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ കുതിച്ചുപായുന്ന കായികമന്ത്രി, വൈറലായി വിഡിയോ

ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാന്‍ ഓടിയെത്തുന്ന കായികമന്ത്രി ഉപേന്ദ്ര തിവാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ കലക്‌ട്രേറ്റിലേക്ക് കുതിച്ചുപായുന്ന ഉപേന്ദ്ര തിവാരിയുടെയും സംഘത്തിന്‍റെയും തത്രപ്പാടുകളാണ് വിഡിയോയിൽ കാണുന്നത്. ഉത്തർപ്രദേശിലെ ഫെഫ്‌ന നിയമസഭാ സീറ്റിൽ ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർഥിയാണ് തിവാരി.

സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ വിഡിയോ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാന്‍ കാവി തലപ്പാവും മാലയും ധരിച്ചാണ് തിവാരി എത്തിയത്. ഫെഫ്‌ന അസംബ്ലി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആണെങ്കിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പത്രിക സമർപ്പിക്കാനാണ് തിവാരി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. മന്ത്രിയുടെ പേഴ്സണൽ, സെക്യൂരിറ്റി ജീവനക്കാരും മന്ത്രിക്കൊപ്പം ഓടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.


ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10നാണ് തീരുമാനിച്ചിട്ടുള്ളത്. 

Tags:    
News Summary - UP Sports Minister, Running Late, Sprints To File Election Papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.