ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ ഉത്തർ പ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് 2020ൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്​തത്​ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ്​ സർക്കാർ. 361 പേരെയാണ് യു.പി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മലയാളി മാധ്യമപ്രവർത്തകനായ സിദ്ധീഖ്​ കാപ്പനടക്കമുള്ളവർ ഈ കൂട്ടത്തിലുണ്ട്​. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൽ 346ഉം മണിപ്പൂരിൽ 225ഉം പേരെ 2020ല്‍ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്തു.



കേരളത്തില്‍ 24 പേരെയും തമിഴ്നാട്ടില്‍ 92 പേരെയും യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു. രാജ്യത്ത് 2019ല്‍ 1948 പേരെയും 2020ല്‍ 1321 പേരെയുമാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. 2016 മുതലുള്ള കണക്കെടുത്താല്‍ 7243 പേരെയാണ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകൾ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്തെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.

Tags:    
News Summary - U.P. reports most UAPA arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.