ലഖ്‌നോ: ഉത്തർപ്രദേശ് സർക്കാർ സ്വകാര്യ മദ്രസകളിൽ സർവേ നടത്താനൊരുങ്ങുമ്പോൾ, തങ്ങളുടെ സ്ഥാപനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുമെന്നും ബുൾഡോസറുകൾ കേറി നിരങ്ങുമെന്നും സ്വകാര്യ മ്രദസകളുടെ ഉടമകൾ ആശങ്കപ്പെടുന്നു. സെപ്തംബർ ആറിന് ന്യൂഡൽഹിയിൽ ചേർന്ന ഇസ്ലാമിക പണ്ഡിതരുടെ പ്രമുഖ സംഘടനകളിലൊന്നായ ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ യോഗത്തിലാണ് അവർ ആശങ്ക പ്രകടിപ്പിച്ചതെന്ന് വൃത്തങ്ങൾ പറയുന്നു.
എന്നാൽ, ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. സ്വകാര്യ മദ്രസകളിൽ സർവേ നടത്താൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ആർക്കും എതിർപ്പില്ലെന്നും എന്നാൽ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുസ്ലീം സംഘടനാ പ്രസിഡന്റ് മൗലാന അർഷാദ് മദനി പി.ടി.ഐയോട് പറഞ്ഞു.
മുസ്ലീം സമുദായത്തിന്റെ അഭിപ്രായങ്ങൾ സർക്കാരിന് മുന്നിൽ വെക്കാനും സർക്കാറിന്റെ പ്രതികാര നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും തെറ്റായ നടപടികളിൽ പ്രതിഷേധിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.