ഗായികയെ ബലാത്സംഗം ചെയ്​തതായി പരാതി; യു.പി എം.എൽ.എയും മകനും ഉൾപ്പെടെ മൂന്ന്​ പേ​ർക്കെതിരെ കേസ്​

ലഖ്​നോ: ഗായികയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ഉത്തർപ്രദേശ്​ എം‌.എൽ‌.എ വിജയ് മിശ്രയും മകനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആംദൾ (നിഷാദ് പാർട്ടി) എം.എൽ.എയാണ്​ വിജയ്​ മിശ്ര.

2014ൽ ഒരു പരിപാടിക്ക് മിശ്ര തന്നെ അ​ദ്ദേഹത്തി​െൻറ വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും അവിടെ വെച്ച്​ ബലാത്സംഗം ചെയ്തുവെന്നുമാണ്​ ഗായികയുടെ പരാതി. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

2015ൽ വരാണാസിയിലെ ഒരു ഹോട്ടലിൽ വച്ചും മിശ്ര തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന്​ ഗായിക ആരോപിച്ചതായി ഭാദോഹി പൊലീസ് സൂപ്രണ്ട് രാം ബദാൻ സിങ്​ പറഞ്ഞതായി വാർത്താ ഏജൻസി പി.ടിഐ റി​പ്പോർട്ട്​ ചെയ്​തു. ഒരിക്കൽ ബലാത്സംഗത്തിന് ശേഷം മിശ്ര ത​െൻറ മകനോടും മരുമകനോടും ഗായികയെ അവരുടെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ത​ന്നെ തിരികെ കൊണ്ടുപോകുന്നതിനുമുമ്പ് ഇരുവരും ചേർന്ന്​ ബലാത്സംഗം ചെയ്തുവെന്നും ഗായിക ആരോപിക്കുന്നു.

ഈ വർഷം സെപ്റ്റംബറിൽ വിജയ് മിശ്ര എം‌.എൽ‌.എയെ ഭൂമി കൈയേറ്റ കേസിൽ മധ്യപ്രദേശിൽ വെച്ച്​ അറസ്റ്റിലാവുകയും ആഗ്ര ജയിലിൽ അയക്കപ്പെടുകയും ചെയ്​തിരുന്നു. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഞായറാഴ്ച ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ ഗായിക പറഞ്ഞു. വിജയ് മിശ്രയു​​ടെ പക്കൽ​ ത​െൻറ വീഡിയോ ക്ലിപ്പുണ്ട്. മാത്രമല്ല, വിവിധ കേസുകളിൽ ഉൾപ്പെട്ടയാളും ശക്തനുമായതിനാൽ അദ്ദേഹത്തിനെതിരെ പരാതിപ്പെടാൻ ഭയപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.

മൂന്നാഴ്ച മുമ്പാണ് മിശ്രയെ ആഗ്ര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. നിരവധി കേസുകളിൽ പ്രതിയാണ് വിജയ്​ മിശ്ര.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.