അഖാഡ പരിഷത്​ അധ്യക്ഷൻ മഹന്ത്​ നരേന്ദ്ര ഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന്​ ശിപാർശ നൽകി യു.പി

ലഖ്​നോ: അഖാഡ പരിഷത്​ അധ്യക്ഷൻ മഹന്ത്​ നരേന്ദ്ര ഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ യു.പി സർക്കാർ. മരണം സംബന്ധിച്ച്​ വിവാദമുയരുന്നതിനിടെയാണ്​ യു.പി സർക്കാറിന്‍റെ നടപടി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഇക്കാര്യം കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

തിങ്കളാഴ്ച വൈകീട്ടാണ് നേരന്ദ്രഗിരിയ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്രഗിരി എത്താതിനാൽ അന്വേഷിച്ചെത്തിയ ശിഷ്യർ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് വായിച്ചതായി പൊലീസ് അറിയിച്ചു. മഹന്ത് നരേന്ദ്ര ഗിരി വളരെ നിരാശനായിരുന്നു. തന്‍റെ മരണശേഷം ആശ്രമം എങ്ങനെ നടത്തിക്കൊണ്ടുപോകണം എന്നതിനെക്കുറിച്ച് വിൽ എഴുതി വെച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അദ്ദേഹത്തിന്‍റെ അടുത്ത മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരേന്ദ്ര ഗിരിയുടെ ഏറ്റവും അടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന ആനന്ദ് ഗിരിയും പൊലീസ് അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു.

Tags:    
News Summary - UP govt recommends CBI probe into Akhara Parishad head Mahant Narendra Giri's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.