യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Posted On
date_range Updated On
date_range യു.പിയിൽ കന്നുകാലി സംരക്ഷണത്തിന് 870 കോടി
ലഖ്നോ: അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സംരക്ഷണത്തിനായി 750 കോടി രൂപ നീക്കിവെച്ച് യു.പി ബജറ്റ്. പശുസംരക്ഷണ കേന്ദ്രങ്ങൾക്കായി 120 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. 187 പശുസംരക്ഷണ കേന്ദ്രങ്ങളാണ് നിർമിക്കുന്നത്.
171 എണ്ണത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. കാർഷിക മേഖലക്കായി 12,800 കോടിയാണ് നീക്കിവെച്ചത്. 2025ൽ നടക്കുന്ന മഹാകുംഭമേളക്ക് 2,500 കോടി വകയിരുത്തി.മദ്റസകളിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കാൻ ഒരു ലക്ഷം വീതം നീക്കിവെച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി ബിരുദമുള്ള അധ്യാപകർക്ക് 6000ഉം ബി.എഡ് ബിരുദമുള്ള അധ്യാപകർക്ക് 12,000 രൂപയും ഓണറേറിയം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.