ഉന്നാവ് (ഉത്തർപ്രദേശ്): 2017ലെ ഉന്നാവ് കൂട്ടബലാത്സംഗ കേസിൽ ഇരയായ യുവതി, പണം തട്ടിയെടുത്തെന്നാരോപിച്ച് കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി.
സർക്കാറിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും ലഭിച്ച പണം തട്ടിയെടുത്ത് വീട്ടിൽനിന്ന് പുറത്താക്കിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വാസവഞ്ചന, ഭീഷണിപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തി അമ്മ, സഹോദരി, അമ്മാവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ മാഖി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തതായി എ.എസ്.പി ശശി ശേഖർ സിങ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പുറത്തുവരുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടുകാരിൽനിന്ന് പീഡനവും ഭീഷണിയും നേരിടുന്നതായി, ഇപ്പോൾ വിവാഹിതയും എട്ടു മാസം ഗർഭിണിയുമായ യുവതി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.