Posted On
date_range Updated On
date_range സഹോദരെൻറ സംസ്കാരത്തിന് കുൽദീപ് സെങ്കാർ എത്തി
ഉന്നാവ് (യു.പി): ഡൽഹിയിൽ മരിച്ച മനോജ് സെങ്കാറിെൻറ സംസ്കാര ചടങ്ങിന് ജ്യേഷ്ഠ സഹോദരനും ഉന്നാവ് കേസിലെ മുഖ്യപ്രതിയുമായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാർ ഉന്നാവിലെത്തി. 2017ൽ ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ ബംഗർമൗ ജയിലി ലായിരുന്ന കുൽദീപിനും മറ്റൊരു സഹോദരൻ അതുൽ സെങ്കാറിനും കോടതി മൂന്നു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
ഉന്നാവ് ഇരയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട കേസിൽ കുൽദീപിനൊപ്പം പ്രതിയായിരുന്നു മരിച്ച മനോജ് സെങ്കാറും. കേസുകാര്യത്തിനായി ഡൽഹിയിലുണ്ടായിരുന്ന മനോജ് ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഉന്നാവിലെത്തിച്ച് നടത്തിയ സംസ്കാരചടങ്ങിൽ ബി.ജെ.പി എം.പി സാക്ഷി മഹാരാജും പാർട്ടി എം.എൽ.എമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.