എസ്.ഐ.ആർ റദ്ദാക്കണമെന്ന് മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ലെ ഭി​ന്ന​ത​ക​ൾ പു​റ​ത്താ​കു​ക​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തി​പ്പെ​ടു​ക​യും ചെ​യ്ത​തി​നി​ടെ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്‌​മ.

വോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ വെ​ട്ടി​മാ​റ്റി​യ​തും, പൗ​ര​ന്മാ​ർ​ക്ക് മു​ന്നി​ൽ യു​ക്തി​ര​ഹി​ത​മാ​യ ആ​വ​ശ്യ​ങ്ങ​ൾ വെ​ച്ച​തു​മൊ​ക്കെ വോ​ട്ട​ർ​മാ​രു​ടെ ഇ​ട​യി​ൽ നി​രാ​ശ​യും അ​തൃ​പ്തി​യും ഉ​ള​വാ​ക്കി​യെ​ന്നാ​ണ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അം​ഗ​ങ്ങ​ളാ​യ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ കോ​ണ്ട​ക്‌​റ്റ് ഗ്രൂ​പ് തു​റ​ന്ന ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത വോ​ട്ട​ർ​മാ​രു​ടെ മേ​ൽ ചു​മ​ത്തു​ന്ന​ത് ക​മീ​ഷ​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്താ​ണ്.

അ​തി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന്യാ​യീ​ക​ര​ണ​മി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള എ​സ്.​ഐ.​ആ​ർ രാ​ജ്യ​ത്തെ ബ​ഹു​സ്വ​ര ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്ന് ക​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യും, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി ഉ​ണ്ടാ​കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തു​റ​ന്ന ക​ത്തു​മാ​യി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു വ​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മു​ള്ള​വ​രും പ​ല ത​ല​ങ്ങ​ളി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള​വ​രു​മാ​ണ് ത​ങ്ങ​ളെ​ന്ന് ക​ത്തി​ൽ അ​വ​ർ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. സ​മ​ഗ്ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് എ​സ്.​ഐ.​ആ​ർ റ​ദ്ദാ​ക്കേ​ണ്ട​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യതെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Cancel SIR Process: Former Civil Servants’ Collective 'Constitutional Conduct Group' Writes Open Letter Demanding Revocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.