‘അമ്മേ, അവർ എന്നെ കൊല്ലും’; ഗുവാഹത്തി സർവകലാശാല വിദ്യാർഥിനി മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ
ഗുവാഹത്തി: അസമിൽ ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥിനിയെ ഹോംസ്റ്റേ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സോഷ്യോളജി വിദ്യാർഥിനി നിമിഷ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആസിഫ് അലി (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിമിഷ തൂങ്ങിമരിച്ചതാണെന്നാണ് സുഹൃത്ത് അവകാശപ്പെടുന്നതെങ്കിലും, പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗരാൽ നഗരത്തിലെ ഒരു ഹോംസ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്.
വെള്ളിയാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് നിമിഷ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ നിമിഷ തന്റെ അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞുകൊണ്ട് "അമ്മേ, അവർ എന്നെ കൊല്ലും" എന്ന് ഭയത്തോടെ പറഞ്ഞതായും അതിനുശേഷം ഫോൺ പെട്ടെന്ന് കട്ടായതായും കുടുംബാംഗങ്ങൾ പറഞ്ഞു. പുലർച്ചെ ഹോംസ്റ്റേ മുറിയിൽ നിന്ന് യുവാവിന്റെ നിലവിളി കേട്ട ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ യുവതിയെ ഗുവാഹത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.