സംഭൽ ശാഹി മസ്ജിദ് വളപ്പിൽ സർവേ; വിധി പറയാൻ മാറ്റി

ന്യൂ​ഡ​ൽ​ഹി: യു.​പി സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദി​ൽ സ​ർ​വേ ന​ട​ത്താ​നു​ള്ള വി​ചാ​ര​ണ​കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് മ​സ്ജി​ദ് ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. ജ​സ്റ്റി​സ് പി.​എ​സ്. ന​ര​സിം​ഹ, ജ​സ്റ്റി​സ് അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റി​ന്റെ​യും വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്.

വി​ചാ​ര​ണ​കോ​ട​തി​യു​ടെ സ​ർ​വേ ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​കൊ​ണ്ടു​ള്ള അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ 2025 മേ​യ് 19ലെ ​ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് മ​സ്ജി​ദ് ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ശാ​ഹി മ​സ്ജി​ദ് നി​ർ​മി​ച്ച​ത് മു​മ്പ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഹ​രി​ഹ​ർ ക്ഷേ​ത്രം ത​ക​ർ​ത്താ​ണെ​ന്ന് ആ​രോ​പി​ച്ച് ഹി​ന്ദു വി​ഭാ​ഗം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് 2024ൽ ​വി​ചാ​ര​ണ​ക്കോ​ട​തി സ​ർ​വേ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. കേ​സി​ലെ പ്ര​ധാ​ന ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​വേ ഉ​ത്ത​ര​വി​ന്റെ സാ​ധു​ത മാ​ത്ര​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ത​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും നി​ല​വി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജ് കോ​ട​തി​യെ അ​റി​യി​ച്ചു.

1991-ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്റെ വ്യാ​ഖ്യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​ല​വി​ൽ സു​പ്രീം​കോ​ട​തി വി​ശാ​ല ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി​ക്കാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹു​സെ​ഫ അ​ഹ​മ്മ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പു​തി​യ കേ​സു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള കേ​സു​ക​ളി​ൽ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ കോ​ട​തി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 2024 ഡി​സം​ബ​ർ 12-ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

2024 ന​വം​ബ​ർ 24-ന് ​സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കി​ടെ സം​ഭ​ലി​ൽ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Supreme Court Reserves Verdict on Mosque Committee's Plea Against Survey of Sambhal Shahi Jama Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.