തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടിവികെ ചിലവിട്ടത് 19.81 കോടി; ഡിഎംകെ വാരിയെറിഞ്ഞത് പത്തിരട്ടി തുക
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണ-പ്രതിപക്ഷ പാർട്ടികളിൽ തെരഞ്ഞെടുപ്പിനായി ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ഡി.എം.കെ. അധികാരത്തിലേറിയ തമിഴക വെട്രി കഴകം പ്രചാരണത്തിന് ചെലവിട്ടത് 19.81 കോടി രൂപ മാത്രമാണ്. എന്നാൽ പ്രതിപക്ഷപാർട്ടിയായ ഡി.എം.കെ ചെലവഴിച്ചതാകട്ടെ ഇതിന്റെ പത്തിരട്ടി തുകയും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഡി.എം.കെ. 197.85 കോടി രൂപയും അണ്ണാ ഡി.എം.കെ. 112.40 കോടി രൂപയും ബി.ജെ.പി. 51.56 കോടി രൂപയും ചെലവഴിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളിൽ നിന്ന് വ്യക്തമായി. എന്നാൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ടി.വി.കെ. വളരെ കുറഞ്ഞ തുക ചെലവിട്ടുവെന്നും കണക്കുകൾ പറയുന്നു.
പത്രം, ടെലിവിഷൻ, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലെ പരസ്യത്തിനാണ് ടി.വി.കെ. ഏറ്റവുംകൂടുതൽ പണം ചെലവിട്ടത്. ഇത് 6.34 കോടി രൂപയാണ്. ഇതിൽ 1.79 കോടി രൂപ നൽകിയത് മന്ത്രി ആധവ് അർജുനയുടെ കമ്പനി വഴിയാണ്. മുഖ്യമന്ത്രി സ്ഥാനാർഥി ജോസഫ് വിജയുടെ സ്വകാര്യവിമാന യാത്രയ്ക്ക് 3.54 കോടി രൂപയും ചെലവിട്ടു. പൊതുയോഗങ്ങൾക്ക് 2.06 കോടി രൂപയും ലഘുലേഖകൾക്കും പോസ്റ്ററുകൾക്കും മറ്റുമായി 40.54 ലക്ഷം രൂപയുമാണ് ഇതോടൊപ്പം ചെലവായത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കാണ് ടി.വി.കെ. ഊന്നൽ നൽകിയത്. എന്നാൽ ഈയിനത്തിലെ ചെലവുകൾ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.