Posted On
date_range Updated On
date_range യു.പിയിൽ കാർ ട്രാക്ടർ ട്രോളിയിലിടിച്ച് അഞ്ച് പേർ മരിച്ചു, 30 പേർക്ക് പരിക്ക്
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ കാർ ട്രാക്ടർ ട്രോളിയിലിടിച്ച് അഞ്ച് േപർ മരിച്ചു. 30ലേറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്നോ-ആഗ്ര എക്സ്പ്രസ്വേയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലഖ്നോ-ആഗ്ര എക്സ്പ്രസ് വേയിൽ ഏപ്രിലിൽ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.